ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്
Mar 26, 2026 09:56 PM | By PointViews Editor

        തർക്കമായിരുന്നു എന്ന് മാധ്യമങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയായി കെ.സുധാകരൻ - സണ്ണി ജോസഫ കൂടിക്കാഴ്ച. അടച്ചിട്ട റൂമിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ചർച്ച. പിന്നെ തുറന്ന ചർച്ച.സുധാകരൻ നടാലിലെ വീട്ടിലെത്തിയാണ് സുധാകരനെ സണ്ണി ജോസഫ് കണ്ടത്. സണ്ണി ജോസഫുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് സുധാകരൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. ചിലർ വ്യാജം പറഞ്ഞു പരത്തി. വെള്ളിയാഴ്ച സണ്ണി ജോസഫിൻ്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്നും ഇത് നേരത്തേ നിശ്ചയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് കെ. സുധാകരൻ ചോദിച്ചു. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് പല പതിറ്റാണ്ടുകളായി. പിണങ്ങിയാൽ പോലും പിണക്കം തീർക്കാൻ ഞങ്ങൾക്കറിയാം. പിണങ്ങിയാൽ അല്ലേ പിണക്കം തീർക്കേണ്ടതുള്ളൂ. പിണങ്ങാത്ത ഞങ്ങൾ തമ്മിൽ പിണങ്ങിയെന്ന് ആരോപറഞ്ഞാണ് ഞങ്ങളറിഞ്ഞതെന്നും കെ.സുധാകരൻ പരിഹസിച്ചു. നേരത്തേതിനേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ ഇപ്പോഴുള്ളത്. തമ്മിൽ കാണാൻ വൈകിയിട്ടില്ല. രണ്ടുപേരും തിരക്കിലായിരുന്നു. താൻ വളരെ സന്തോഷവാനാണെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. പിണക്കമല്ല, ഞങ്ങൾ തമ്മിൽ പ്രേമമാണെന്നും സുധാകരൻ പറഞ്ഞു.

കെ. സുധാകരൻ തൻ്റെ നേതാവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. തന്നെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആക്കിയത് കെ.സുധാകരനാണ്. ഒരു ജ്യേഷ്‌ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ട്. പിണക്കം ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥയാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

Who said we were at odds? K. Sudhakaran and Sunny Joseph are one.

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories